യുഎഇയില്‍ കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 30 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 102 പേര്‍ക്ക് കൂടി ഞായറാഴ്ച മാത്രം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവിടെ ഒരാള്‍ രോഗം ബാധിച്ച് മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്യുന്നു. 47കാരിയായ അറബ് യുവതിയാണ് മരിച്ചത്.